ഷിഗെല്ല രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പും കോഴിക്കോട് ജില്ലാ ഭരണകൂടവും. കലക്ടര്‍ എസ് സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള സംഘം രോഗം സ്ഥിരീകരിച്ച കോട്ടാംപറമ്ബ് മേഖലയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ഇന്നലെ നടന്ന മെഡിക്കല്‍ ക്യാപില്‍ ഷിഗെല്ല രോഗലക്ഷണങ്ങളുള്ള 29 പേരെ കണ്ടെത്തിയിരുന്നു.ഇതില്‍ അഞ്ചു വയസ്സിനു താഴെയുള്ള 2 കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തെ കടകളില്‍ നിന്ന് ഭക്ഷ്യവസ്തുക്കളുടെ സാംപിളുകളും പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here