കടയുടമകൾ അനിയന്ത്രിതമായി സാധനങ്ങളുടെ വില ഉയർത്തിയത് കണ്ടെത്തിയതിനെ തുടർന്ന് ഫുജൈറ മുനിസിപ്പാലിറ്റി നിരവധി കടകൾ അടച്ചു സീൽ ചെയ്യ്തു.

നിയമങ്ങൾ പാലിക്കുന്നുണ്ടെന്നും ചൂഷണമില്ലെന്നും ഉറപ്പുവരുത്തുന്നതിനായി നടത്തിയ തീവ്രമായ പരിശോധനാ പ്രചാരണത്തിനിടെയാണ് ഔട്ട്ലെറ്റുകളിൽ തെറ്റായ വില പട്ടിക രൂപപ്പെടുത്തിയതെന്ന് ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ മുഹമ്മദ് അൽ അഫ്ഖാം പറഞ്ഞു.

അടപ്പിച്ച ഷോപ്പുകൾ മുനിസിപ്പാലിറ്റിയുടെ പതിവ് സർക്കുലറുകളെ മനപൂർവ്വം അവഗണിച്ചത് വളരെ തെറ്റായിപോയെന്നും, എല്ലാ ഷോപ്പ് ഔട്ട്ലെറ്റുകളും ഒരേ വിലകൾ കർശനമായി പാലിക്കണമെന്നും വിലവർദ്ധനവ് നടത്തരുതെന്നും നിർദ്ദേശിച്ചു.പൊതുജനാരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ സുരക്ഷയും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതിൽ ഈ കടകൾ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“2006 ലെ ഉപഭോക്ത സംരക്ഷണ നിയമം കണക്കിലെടുത്ത് ഇക്കാര്യങ്ങൾ പാലിക്കാതിരുന്നാൽ തൽക്ഷണം 50,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴ ഈടാക്കും, ലംഘനത്തിന്റെ വ്യാപ്തിയും തരവും അനുസരിച്ച് അതേ കുറ്റം ആവർത്തിച്ചാൽ അടച്ചുപൂട്ടൽ നടപടി വരെ ഉണ്ടാകും ” അദ്ദേഹം പറഞ്ഞു.

ടോൾ ഫ്രീ നമ്പറായ (80036)ൽ കസ്റ്റമേഴ്സിനുള്ള വില വ്യതിയാനത്തിൽ വർദ്ധനവ് കാണുന്നുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യാമെന്ന് എല്ലാ ഉപഭോക്താക്കളോടും അഭ്യർത്ഥിച്ചു.

“മുനിസിപ്പാലിറ്റി ആപ്ലിക്കേഷൻ ‘സ്മാർട്ട് ഫുജൈറ’ വഴിയും നിങ്ങൾക്ക് ഇത് റിപ്പോർട്ടുചെയ്യാം,” നടപടി തൽക്ഷണം ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here