പുരുഷ ഗുസ്തി 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ രവി കുമാര്‍ ദഹിയക്ക് വെള്ളി. രണ്ടു തവണ ലോക ചാമ്പ്യനായ റഷ്യന്‍ താരം സാവുര്‍ ഉഗ്വേവിനോടാണ് ഫൈനലില്‍ രവി കുമാര്‍ തോല്‍വി വഴങ്ങിയത്.

സെമിയില്‍ കസാഖിസ്ഥാന്‍റെ സനയേവിനെ മലര്‍ത്തിയടിച്ചാണ് രവി കുമാര്‍ ഫൈനലിലെത്തിയത്. 2012ല്‍ സുശീല്‍ കുമാര്‍ ഫൈനലിലെത്തിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നത്.

ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു തവണ സ്വര്‍ണവും നേടിയിട്ടുള്ള 23കാരനായ രവി കുമാര്‍ ഹരിയാനയിലെ നഹ്‌റി സ്വദേശിയാണ്. ഇതോടെ, ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ നേടുന്ന അഞ്ചാമത്തെ താരമായി ഇദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here