കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ആറാം ഘട്ടത്തില്‍ കുവൈറ്റില്‍ നിന്നും 10 വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഇന്ത്യ. കോഴിക്കോട്, ട്രിച്ചി എന്നിവിടങ്ങളിലേക്ക് നാലു വീതവും ചെന്നൈയിലേക്ക് രണ്ടും വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

കോഴിക്കോട്ടേക്ക് സെപ്റ്റംബര്‍ 9, 15, 22, 29 തിയ്യതികളിലായിരിക്കും വിമാനം. കുവൈറ്റില്‍ നിന്നും രാവിലെ 10:30നു പുറപ്പെടുന്ന വിമാനം വൈകീട്ട് 5:55 നു കോഴിക്കോട്ടെത്തും. 92 ദിനാര്‍ ആണ് ടിക്കറ്റ് നിരക്ക്. ട്രിച്ചിയിലേക്ക് സെപ്റ്റംബര്‍ 4 , 12 , 20, 25 തിയ്യതികളിലും, ചെന്നെയിലേക്ക് സെപ്റ്റംബര്‍ 5, 21 തിയ്യതികളിലുമാണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ആകെ 80 സര്‍വീസുകളാണ് ആറാം ഘട്ടത്തില്‍ ഉള്ളത് ഇതില്‍ പകുതി കേരളത്തിലേക്കാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കോഴിക്കോട്ടേക്കുള്ള നാല് സര്‍വീസുകള്‍ക്ക് പുറമെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കോഴിക്കോട്, കൊച്ചി, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 36 സര്‍വീസുകളും ക്രമീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here