പ്രേക്ഷക പ്രീതി ഏറെ നേടിയെടുത്ത ചിത്രമാണ് യഷ് നായകനായെത്തിയ ‘കെജിഎഫ് 2’ . ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ടീസര്‍ പുറത്തിറങ്ങിയത് വളരെ വേഗത്തില്‍ തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസറില്‍ നായകന്‍ സിഗരറ്റ് കൊളുത്തുന്ന രംഗത്തിനെതിരെ കര്‍ണാടക ആന്‍റി ടൊബാക്കോ സെല്‍ രംഗത്ത് വന്നിരിക്കുകയാണ്.

ടീസറില്‍ നായകന്‍ മെഷീന്‍ ഗണ്ണിന്‍റെ ബാരലില്‍ നിന്ന് സിഗരറ്റ് കൊളുത്തുന്ന ദൃശ്യം സ്ക്രീന്‍ ഷോട്ടുകളായും മീമുകളായും ഏറെ വൈറല്‍ ആയിരുന്നു. ഈ രംഗത്തില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പ് നല്‍കാത്തത് ചൂണ്ടിക്കാട്ടി നായകനായ യഷ്, സംവിധായകന്‍ പ്രശാന്ത് നീല്‍, നിര്‍മ്മാതാവ് വിജയ് കിര്‍ഗണ്ടൂര്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് കര്‍ണാടക ആന്‍റി ടൊബാക്കോ സെല്‍. ‘ലക്ഷക്കണക്കിന് യുവാക്കളായ ആരാധകരുള്ള താരങ്ങള്‍ ഇത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നത് ആരാധകരെ വലിയ തോതില്‍ സ്വാധീനിക്കുകയും പലര്‍ക്കും സിഗരറ്റ് വലി തുടങ്ങാന്‍ അതൊരു പ്രേരണയാകുകയും ചെയ്യും. കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ദുശ്ശീലമാണത്’- ആന്‍റി ടൊബാക്കോ സെല്‍ വ്യക്തമാക്കി. മാത്രമല്ല, രംഗം ടീസറില്‍ നിന്ന് ഒഴിവാക്കുവാനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here