ഇരിങ്ങാലക്കുട: ഓട്ടിസം ബോധവല്‍കരണ മാസാചരണത്തിന്റെ ഭാഗമായി കല്ലേറ്റുംകരയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്റെ (നിപ്മര്‍) ആഭിമുഖ്യത്തില്‍ രണ്ട് ദിവസമായി നടന്നു വന്ന ഓട്ടിസം ബോധവല്‍കരണ പരിപാടി ‘സ്‌പെക്ട്രം 2021’ സമാപിച്ചു. സമാപനച്ചടങ്ങ് നിപ്മർ എക്സിക്യുട്ടിവ് ഡയറക്ടർ ഡോ. ബി. മുഹമ്മദ് അഷീൽ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി ഓട്ടിസം ബാധിതരായ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കുക്കറി മത്സര വിജയികള്‍ക്ക് ഡോ. മുഹമ്മദ് അഷീൽ സമ്മാനം വിതരണം ചെയ്തു.

വെബിനാറുകള്‍, പ്രദര്‍ശനബോധന പരിപാടികള്‍ എന്നിവയും രണ്ട് ദിവസത്തെ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. ഭിന്നശേഷിയും ചലന വൈകല്യവുമുള്ളവരുടെ ചികിത്സയ്ക്കായി നിപ്മറില്‍ ഒരുക്കിയിട്ടുള്ള ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് കാണുന്നതിനുള്ള സൗകര്യവും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. നിപ്മര്‍  ജോയിന്റ് ഡയറക്ടര്‍ സി. ചന്ദ്രബാബു, ഒക്യുപേഷണൽ തെറാപ്പി ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ദീപ, ഫിസിയാട്രിസ്റ്റ് ഡോ. സിന്ധു വിജയകുമാർ തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്തു. 

LEAVE A REPLY

Please enter your comment!
Please enter your name here