പുതുവത്സര സമ്മാനമായി ഷാർജയിൽനിന്ന് പുണെ, മംഗളൂരു, മധുരൈ എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് സ്പൈസ്ജെറ്റ് എയർലൈൻസ് അറിയിച്ചു.

പുണെയിലേക്ക് ദിവസവും മധുരൈയിലേക്ക് ചൊവ്വ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും മംഗളൂരുവിലേക്ക് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും സർവീസുണ്ടാകും.

പുണെയിൽനിന്ന് ഷാർജയിലേക്ക് ദിവസവും മധുരൈ, മംഗളൂരു എന്നിവിടങ്ങളിൽനിന്ന് തിങ്കൾ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലും സർവീസുണ്ടാകും. ഷാർജയിൽനിന്ന് പുണെയിലേക്ക് രാത്രി 12.10-നും മധുരൈയിലേക്ക് പുലർച്ചെ 2.15-നും മംഗലാപുരത്തേക്ക് വൈകീട്ട് 4.30-നും യാത്ര പുറപ്പെടും. ജനുവരി ഏഴിന് സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here