എസ്​.എസ്​.എൽ.സി, പ്ലസ്​ടു, വൊക്കേഷനൽ ഹയർ​സെക്കണ്ടറി പരീക്ഷകൾ മെയ്​ 26 മുതൽ 30 വരെ നടത്തുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര അനുമതി ലഭിച്ച സാഹചര്യത്തിലാണ്​ മുൻ നിശ്ചയിച്ച പ്രകാരം തന്നെ പരീക്ഷ നടത്തുന്നത്​.

പരീക്ഷ ടൈംടേബിൾ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ആവശ്യമായ മുൻകരുതലും ഗതാഗത സൗകര്യവും ഒരുക്കും. എല്ലാ വിദ്യാർഥികൾക്കും​ പരീക്ഷ എഴുതാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷിതാക്കൾക്ക്​ ആശങ്ക വേണ്ട. പ്രത്യേകമായ പ്രശ്​നങ്ങൾ ശ്രദ്ധയിൽപെടുത്തിയാൽ പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ ജൂണിലേക്ക്​ മാറ്റിയതായി രാവിലെ വാർത്തകൾ പുറത്തുവന്നിരുന്നു.

കോവിഡ്​ നിയന്ത്രണം കാരണം ഏതെങ്കിലും വിദ്യാർഥികൾക്ക്​ പരീക്ഷയി​ൽ പ​ങ്കെടുക്കാൻ സാധിക്കാതെ വരികയാണെങ്കിൽ അവർക്ക്​ പിന്നീട്​ വരുന്ന സേ പരീക്ഷയിൽ റെഗുലറായി പരീക്ഷ എഴുതാൻ സാധിക്കുമെന്ന്​ സർക്കാർ അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ഈ കുട്ടികൾക്ക്​ മറ്റു വിദ്യാർഥികളോടൊപ്പം സാധ്യമാകുന്ന രീതിയിൽ പരീക്ഷ ക്രമീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here