കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവര്‍ക്കെതിരെ ഇനി ഉപദേശമുണ്ടായിരിക്കില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ആറുജില്ലകള്‍ കേന്ദ്രീകരിച്ച് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേ കുറിച്ച് മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നില്ല. പലരും മാസ്ക് പോലും ധരിക്കുന്നില്ല. ഇനി ഇക്കാര്യത്തില്‍ ഉപദേശം ഉണ്ടാകില്ലെന്നും അറസ്റ്റും പിഴയും ഉള്‍പ്പെടെയുള്ള നിയമ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവര്‍ കൃത്യമായ സാമൂഹ്യ അകലം പാലിക്കണമെന്നും ഇതിനായി ഒരു കടയില്‍ ഒരേ സമയം പരമാവധി അഞ്ച് പേരെ മാത്രമെ അനുവദിക്കൂ. ഇക്കാര്യം ഉറപ്പ് വരുത്താനായി കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here