നീറ്റിന് ദുബായിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചതിന്റെ വിജ്ഞാപനം ഇറങ്ങിയതായി ഇന്ത്യൻ എംബസിയും ദുബായ് ഇന്ത്യൻ കോൺസുലേറ്റും ട്വീറ്റ് ചെയ്തു. ഇതിൽ സന്തോഷം പ്രകടിപ്പിച്ച് ധാരാളം പേർ മറുപടിയും നൽകി.

യുഎഇയിലുള്ള വിദ്യാർഥികൾക്ക് ഏറെ ആഹ്ലാദകരമായ വാർത്തയാണിതെന്നും കേന്ദ്രസർക്കാരിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി മനോരമയോടു പറഞ്ഞു. നിലവിൽ ജിസിസി രാജ്യങ്ങളിൽ കുവൈത്തിൽ മാത്രമായിരുന്നു പരീക്ഷാ കേന്ദ്രം ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here