മാസ്ക് ധരിക്കലും സാമൂഹിക അകലപാലനവും അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഇന്ത്യയിൽ മരണം രണ്ടു ലക്ഷം കവിയുമെന്ന് പഠനം. പൊതുജനങ്ങൾ പൂർണ്ണമായും സഹകരിച്ചാൽ ഡിസംബര്‍ ഒന്നോട് കൂടി ഇന്ത്യയില്‍ സംഭവിക്കാനിടയുള്ള രണ്ട് ലക്ഷത്തോളം കോവിഡ് മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് പഠനം. അമേരിക്കയിലെ വാഷിംഗ്‌ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യൂവേഷനാണ് ഈ പഠനഫലം പുറത്തുവിട്ടത്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെ ഇന്ത്യയിലെ കോവിഡ് രോഗവ്യാപനതോത് ഇനിയും കുറയ്ക്കാന്‍ കഴിയുമെന്നും ഇവര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here