അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡോണാല്‍ഡ് ട്രംപിന് പിന്തുണയുമായി താലിബാന്‍. ട്രംപ് അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് താലിബാന്‍ പ്രതീക്ഷിക്കുന്നത് എന്ന് ആമേരിക്കന്‍ മാധ്യമം സിബിഎസിനോട് താലിബാന്‍ വക്താവ് സയ്യിഹുള്ളാ മുജാഹിദ് പ്രതികരിച്ചു.

ടെലിഫോണിലൂടെയായിരുന്നു ട്രംപിന്‍റെ വിജയം താലിബാന്‍ ആഗ്രഹിക്കുന്നു എന്ന കാര്യം താലിബാന്‍ വക്താവ് അമേരിക്കന്‍ മാധ്യമത്തെ അറിയിച്ചത്. “ചിലപ്പോള്‍ ചെറിയ കാര്യങ്ങള്‍ അദ്ദേഹം വിട്ടുപോയിട്ടുപോയതല്ലാതെ, അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒരു രാഷ്ട്രീയക്കാരനെന്ന നിലയില്‍ ട്രംപ് പൂര്‍ത്തികരിച്ചു, അതിനാല്‍ ട്രംപ് തന്നെ ഇത്തവണ തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് താലിബാന്‍ വിശ്വസിക്കുന്നു, ഭൂതകാലത്ത് മോശം അനുഭവം നേരിട്ട അമേരിക്കന്‍ ട്രംപിന്‍റെ പ്രവര്‍ത്തികളില്‍ ഒരിക്കല്‍ കൂടി വിശ്വാസം അര്‍പ്പിക്കും” – താലിബാന്‍ വക്താവ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here