ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വെെറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടലിലേക്ക്. ഈ മാസം 31 വരെ തമിഴ്നാട്ടില്‍ അടച്ചിടല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് ആറുമുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. ഈ മാസംവരെ 31വരെ നിരോധനാജ്ഞ തുടരും. അതിര്‍ത്തികള്‍ അടയ്ക്കും. കടകളും കമ്ബോളങ്ങളും അടച്ചിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവശ്യ വസ്തുക്കള്‍ ലഭിക്കുന്ന കടകള്‍ തുറക്കും. ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തികള്‍ അടച്ചിടും. അതിനിടെ, സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം ഒന്‍പതായി.

അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച 15ാമത്തെ സംസ്ഥാനമാണ് തമിഴ്നാട്.ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഡല്‍ഹി, നാഗാലാന്റ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുളളത്. ഇതുകൂടാതെ കൊറോണ റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ 80 ജില്ലകള്‍ അടച്ചിടാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here