കായിക ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ധോണിയുടെ പെട്ടെന്നുള്ള വിരമിക്കല്‍ പ്രഖ്യാപനം പലര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതിനുശേഷം, മുന്‍ ക്രിക്കറ്റ് താരങ്ങളും നിലവിലെ താരങ്ങളും ആരാധകരും പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.

Dhoni's army takes on Sachin

ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ നന്ദി പറഞ്ഞു. ധോണിയുടെ നേതൃത്വത്തില്‍ 2011 ലോകകപ്പ് നേടിയ സച്ചിന്‍ ഇത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണെന്ന് വിശേഷിപ്പിക്കുകയും തന്റെ രണ്ടാം ഇന്നിംഗ്‌സിന് മികച്ചതാകട്ടെയെന്നും നേര്‍ന്നു.

‘ഇന്ത്യന്‍ ക്രിക്കറ്റിനുള്ള നിങ്ങളുടെ സംഭാവന വളരെ വലുതാണ്, @msdhoni 2011 ലോകകപ്പ് ഒരുമിച്ച്‌ നേടിയത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ്. നിങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിന് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു ‘ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here