കണ്ണൂരിൽ ചൊവ്വാഴ്​ച രാത്രി പ്രവാസികളുമായള്ള ആദ്യ വിമാനമെത്തി​. ദുബൈയിൽനിന്ന്​ കണ്ണൂരിലെത്തിയ യാത്രക്കാരില്‍ 109 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. കാസര്‍കോട്-48, കോഴിക്കോട്-12, മലപ്പുറം-എട്ട്, തൃശൂര്‍-ഒന്ന്​, വയനാട്-ഒന്ന്​ എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍നിന്നുള്ള യാത്രക്കാര്‍.

മാഹി സ്വദേശികളായ മൂന്നുപേരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ 104 പേരെ കൊറോണ കെയര്‍ സ​െൻററുകളിലേക്ക് പ്രത്യേക വാഹനങ്ങളില്‍ അയച്ചു. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 78 പേരെ വീടുകളിലേക്ക് ക്വാറൻറീനില്‍ വിട്ടു. സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീ പെയ്ഡ് ടാക്‌സികളിലുമായാണ് വീടുകളിലേക്ക് വിട്ടത്.

ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെയാണ് വീടുകളിലേക്ക് വിട്ടത്. നാലു ബസുകളിൽ കണ്ണൂർ സ്വദേശികളെയും രണ്ട് ബസുകളിൽ കാസർക്കോട്ടുകാരെയും ഒരു ബസിൽ കോഴിക്കോട്, മാഹി സ്വദേശികളെയുമാണ് യാത്രയാക്കിയത്. വൃക്കരോഗിയായ മലപ്പുറം സ്വദേശിയെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.

വീടുകളിലേക്ക് ക്വാറൻറീനിൽ പോകുന്ന പ്രത്യേക വിഭാഗത്തിലുള്ള 78 പേരില്‍ കണ്ണൂര്‍ ജില്ലക്കാരായ 47ഉം കാസര്‍കോടുനിന്നുള്ള 20ഉം പേരാണുള്ളത്‌. കോഴിക്കോട്-4​, മലപ്പുറം-6​, വയനാട്-1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലുള്ളവര്‍. ജില്ല കലക്ടർ ടി.വി. സുഭാഷ് വിമാനത്താവളത്തിലെ സജ്ജീകരണങ്ങൾ നേരിട്ടെത്തി വിലയിരുത്തി. സബ് കലക്ടർമാരായ ആസിഫ് കെ. യൂസഫ്, എസ്. ഇലാക്യ, അസി. കലക്ടർ ഡോ. ഹാരിസ് റഷീദ് തുടങ്ങിയവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു.

കോവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ബന്ധുക്കൾക്ക് വിമാനത്താവളത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അതുകാരണം യാത്രക്കാരെ വരവേൽക്കാൻ അധികൃതരും ആരോഗ്യ പ്രവർത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. ഗർഭിണികളെ കൊണ്ടുപോകാനുള്ള വാഹനങ്ങളെ മാത്രമാണ്​ വിമാനത്താവള പരിസ​രത്തേക്ക്​ കടത്തിവിട്ടത്​.

LEAVE A REPLY

Please enter your comment!
Please enter your name here