ദുബായ് ∙ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്നു യുഎഇ നേതാക്കൾ. 

ആരോഗ്യ മേഖലയിലടക്കം രാജ്യാന്തര നിലവാരം ഉറപ്പാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിലുള്ള നടപടികൾ നേതാക്കൾ വിലയിരുത്തി. 

യുഎഇ ധനമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ  ബിൻ സായിദ് അൽ നഹ്യാൻ, ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here