ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 1,114 പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 47 ലക്ഷം കടന്നു. ഇതുവരെ 47,54,357 പേര്‍ക്കാണ് രോഗം ബാധിച്ചത്.

അതേസമയം, രോഗമുക്തരാകുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. 37,02,596 പേരാണ് കൊറോണയില്‍ നിന്നും രോഗമുക്തി നേടിയത്. 9,73,175 പേരാണ് ചികിത്സയിലുള്ളത്. 78,586 പേരാണ് രോഗം ബാധിച്ചു മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here