ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം അരക്കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 90,123 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1290 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കോവിഡ് ബാധിതരുടെ എണ്ണം 50,20,360 ആയി ഉയര്‍ന്നു. ഇതില്‍ 9,95,933 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 39,42,361 പേര്‍ക്ക് അസുഖം ഭേദമായി. ആകെ മരണം 82,066 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here