സൗദിയിൽ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഈ വർഷവും വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ അറുപതിനായിരത്തോളം സൗദികളാണ് ജോലിയിൽ കയറിയത്. തൊഴിലില്ലായ്മ നിരക്ക് കുറക്കാനുള്ള പദ്ധതിയോടെ വിദേശികൾക്ക് തൊഴിൽ നഷ്ടം സംഭവിക്കുന്നുണ്ട്.

സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം ഈ വർഷം മൂന്നാം പാദത്തിൽ മാത്രം 23 ശതമാനമായി ഉയർന്നു. 60,000 ത്തോളം തൊഴിലുകളാണ് ഈ വർഷം പുതുതായി സൗദികൾക്ക് ലഭിച്ചത്. സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കാൻ രണ്ട് ലക്ഷം പേർക്ക് പരിശീലനം പൂർത്തിയാക്കി. ഇവർക്കുള്ള സാമ്പത്തിക സഹായവും മാനവ വിഭവശേഷി ഫണ്ട് നൽകുന്നുണ്ട്.

ഒന്നേകാൽ ലക്ഷം പേർക്ക് പ്രത്യേക പരിശീലനവും നൽകി. ഇവർക്ക് തൊഴിൽ കണ്ടെത്താനും മന്ത്രാലയം സഹായിക്കും. പ്രാദേശിക അടിസ്ഥാനത്തിലുള്ള സ്വദേശിവത്കരണ ശ്രമങ്ങളും ഊർജിതമാണ്. ഈയടുത്ത്, അൽ ബഹയിലെ ഭൂരിഭാഗം തൊഴിലുകളും സ്വദേശികൾക്ക് മാത്രമാക്കി നിജപ്പെടുത്തിയിരുന്നു. സൗദികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കുറയും വരെ സ്വദേശിവത്കരണം ഊർജിതമായി തുടരാനാണ് മന്ത്രാലയത്തിന്റെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here