അബുദാബിയില്‍ റഷ്യന്‍ വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി. യു.എ.ഇ. ആരോഗ്യ- രോഗപ്രതിരോധ മന്ത്രലയത്തിന്റെയും ആരോഗ്യ സേവനകേന്ദ്രമായ സേഹയുടെയും മേല്‍നോട്ടത്തിലാണ് പരീക്ഷണം പുരോഗമിക്കുന്നത്.

പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള ഇതുവരെ കോവിഡ് ബാധിക്കാത്തവരിലാണ് പരീക്ഷണം നടത്തുന്നത്. ഇവര്‍ 14 ദിവസത്തിനിടെ മറ്റ് പകര്‍ച്ചവ്യാധികള്‍ ബാധിക്കാത്തവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാത്തവരുമായിരിക്കണം. മറ്റ് വാക്സിന്‍ പരീക്ഷണങ്ങളില്‍ ഭാഗമായവര്‍ക്ക് പങ്കെടുക്കാനാവില്ല.20 ദിവസത്തെ ഇടവേളകളിലാണ് വാക്സിന്‍ രണ്ട് ഡോസുകള്‍ നല്‍കുക.

LEAVE A REPLY

Please enter your comment!
Please enter your name here