യുഎഇയിലേക്ക് അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിക്കുന്നതിനുള്ള ഏകീകൃത പ്രോട്ടോക്കോൾ തയ്യാറായി കൊണ്ടിരിക്കുകയാണെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് പ്രഖ്യാപിക്കുമെന്നും സാംസ്കാരിക, ടൂറിസം വകുപ്പിലെ (ഡിസിടി) ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. യു‌എഇയിലുടനീളം ഒരു ഏകീകൃത പ്രോട്ടോക്കോൾ ലഭിക്കുന്നതിന് ഞങ്ങൾ ഫെഡറൽ അധികാരികളുമായും മറ്റ് എമിറേറ്റുകളുമായും ചേർന്ന് പ്രവർത്തിക്കുന്നു എന്ന് അബുദാബിയിലെ ടൂറിസം ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഡയറക്ടർ അലി ഹസ്സൻ അൽ ഷൈബ പറഞ്ഞു. ഫെഡറൽ അധികാരികളുമായി ചർച്ച ചെയ്ത ശേഷം നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും എയർലൈൻസുൾപ്പെടുന്ന വിവിധ നെറ്റ്‌വർക്കുകളുമായി ചേർന്ന് ഞങ്ങൾക്ക് ഈ പദ്ധതി ഒരുമിച്ച് ചെയ്യാനാകും.

രണ്ടാഴ്ചയ്ക്കുള്ളിൽ അന്താരാഷ്ട്ര സന്ദർശകർക്കായി പൂർണ്ണമായും യുഎഇ തുറക്കുന്നതിനുള്ള പദ്ധതി പ്രഖ്യാപിക്കാൻ കഴിയും, അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ അബുദാബി തയ്യാറാണെന്നും അബുദാബിയിലെ മ്യൂസിയങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ഹോട്ടലുകൾ, പൊതു ബീച്ചുകൾ എന്നിവ ആഭ്യന്തര വിനോദ സഞ്ചാരികൾക്കായി ഇതിനകം തുറന്നിട്ടുണ്ടെന്നും അൽ ഷൈബ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here