യുഎഇയില്‍ കോവിഡ് വാക്​സിന്‍ പരീക്ഷണത്തിന് തയ്യാറാകുന്നവർക്ക് പരിശോധന കൂടാതെ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കും.മൂന്നു മാസത്തേക്ക് കോവി‍ഡ് പരിശോധനയില്‍ നിന്ന് ഇത്തരക്കാരെ മുഴുവൻ ഒഴിവാക്കിയെന്ന് അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. എന്നാൽ വാക്സിന്‍ എടുക്കുന്നതിനു മുന്‍പായി ഇവർ കോവിഡ് പരിശോധന നടത്തണം. വാക്സിന്‍ സ്വീകരിച്ച്‌ 21ാം ദിവസത്തില്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നതിന് മുന്‍പും കോവിഡ് പരിശോധന നടത്തും.35ാം ദിവസവും പരിശോധന ആവര്‍ത്തിക്കും. ഈ സാഹചര്യത്തിലാണ് അല്‍ഹൊസന്‍ ആപ്ലിക്കേഷനില്‍ വാക്​സിന്‍ വോളന്റീയര്‍ എന്നു കാണിച്ചാല്‍ പ്രവേശനം അനുവദിക്കുന്നതെന്ന് ഫെയ്സ്-3 ക്ലിനിക്കല്‍ ട്രയല്‍ യുഎഇ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.നവാല്‍ അഹ്മദ് അല്‍ കാബി അറിയിച്ചു. എന്നാല്‍ പനി, തൊണ്ടവേദന, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളുള്ള വൊളന്റിയര്‍മാർ കോവിഡ‍് പരിശോധനയ്ക്കു ഹാജരാകേണ്ടി വരും. വാക്സിൻ സ്വീകരിക്കുന്നവരെ ആദ്യ 3 ദിവസം 24 മണിക്കൂറും നിരീക്ഷിക്കും. ഇതിനിടെ ആര്‍ക്കെങ്കിലും രോഗലക്ഷണം ഉണ്ടായാല്‍ വിദഗ്ധ പരിശോധന നടത്തി അടിയന്തര ചികിത്സ ഉറപ്പാക്കും. വൊളന്റിയര്‍ ആകാന്‍ താല്‍പര്യമുള്ളവര്‍ക്ക് www.4humanity.ae. വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here