സിഡ്‌നി: കൊറോണ വൈറസ് ബാധയുള്ള ഹോളിവുഡ് നടന്‍ ടോം ഹാങ്ക്സിന്റെ ആരോഗ്യനില അത്രസുഖകരമല്ലെന്നും എന്നാല്‍ ഇപ്പോള്‍ പ്രശ്‌നങ്ങളിലെന്നും സഹോദരി. ഇറ്റലിയില്‍ കഴിയുന്ന സഹോദരി സാന്ദ്ര ഹാങ്ക്‌സ് ബെനോയ്റ്റണാണ് ടോം ഹാങ്ക്സിന്റെയും ഭാര്യ റിത വില്‍സണിന്റെയും ആരോഗ്യസ്ഥിതിയെ കുറിച്ച് വിവരങ്ങള്‍ നല്‍കിയത്.

കോവിഡ് 19 സ്ഥിരീകരിച്ച നടനും ഭാര്യയും നിലവില്‍ ഐസൊലേഷനിലണ്. സഹോദരന്റെ വിവരങ്ങളെ സംബന്ധിച്ച് ഡെയ്ലി മെയിലുമായി പ്രതികരിക്കുകയായിരുന്നുസാന്ദ്ര ഹാങ്ക്‌സ്. ആഗോളതലത്തില്‍ 220000 ല്‍ അധികം ആളുകളെ ബാധിച്ച വൈറസ് ബാധ ചൈനക്ക് ശേഷം കൂടുതല്‍ ബാധിച്ച ഇറ്റലിയിലാണ് സാന്ദ്ര താമസിക്കുന്നത്

”ഞാന്‍ എന്റെ സഹോദരനുമായി ആശയവിനിമയം നടത്തി. അവന്‍ അത്ര നല്ലഅവസ്ഥയിലെന്ന, എന്നാല്‍ ഇപ്പോഴും വലിയ കുഴപ്പമൊന്നുമില്ലെന്നനും സാന്ദ്ര പറഞ്ഞു. അവന്റെ കാര്യത്തില്‍ ഭയമല്ല. മറിച്ച് അദ്ദേഹം ഒരു നടനാണ് ദൈവമല്ലെന്നും എന്നാല്‍ ഓസ്‌ട്രേലിയയിലെ ചികിത്സ മികച്ചതാണെന്നും സാഹോദരി പ്രതീക്ഷയര്‍പ്പിച്ചു.

63 കാരനായ ടോമിന് കഴിഞ്ഞ ആഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് 19 സ്ഥിരീകരിച്ച വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ടോം തന്നെയാണ് പങ്കുവച്ചത്. രോഗ വിവരങ്ങള്‍ കൃത്യമായി അറിയിക്കാമെന്നും ഹാങ്ക്‌സ് കുറിച്ചിരുന്നു.

അതേസമയം, സഹോദരിയുടെ പ്രതികരണത്തിന് രണ്ട് ദിവസം മുമ്പാണ് ടോം സോഷ്യല്‍ മീഡിയയില്‍ പുതിയവിവരങ്ങള്‍ പങ്കുവെച്ചത്.
ഐസൊലേഷനില്‍ കഴിയുന്ന തനിക്ക് രോഗ ലക്ഷണങ്ങളില്‍ വലിയ മാറ്റമൊന്നും കാണാന്‍ കഴിയുന്നില്ലെന്നാണ് പ്രതികരിച്ചത്.

ലക്ഷണങ്ങള്‍ സമാനമാണ്. ബോറടിയെല്ലാതെ പനിയൊന്നുമില്ല. അലക്കലും മടക്കിവെക്കലും വിഭവങ്ങള്‍ തെയ്യാറാക്കലു കഴിഞ്ഞ് കട്ടിലില്‍ വീഴലാണ് പരിപാടി. മോശം വാര്‍ത്ത എന്തെന്നാല്‍, എന്റെ ഭാര്യ എറിറ്റാവില്‍സണ്‍ ജിന്‍ റമ്മിയുടെ നേരിട്ടുള്ള 6 കളിയില്‍ 201 പോയിന്റുകള്‍ നേടി എന്നതാണ്. പിന്നെ ഞാന്‍ വെഗ്മൈറ്റ് (ചീസ്) കട്ടികൂടാതെ ബ്രഡില്‍ തേക്കാന്‍ പഠിച്ചു. ഇഷ്ടപ്പെട്ട ഒരു ടൈപ്പ്‌റൈറ്ററുമായി ഇവിടെ കൂടുകയാണ് ഞാന്‍. നാമെല്ലാവരും ഇവിടെ ഒന്നാണ്, ഹാങ്ക്‌സ് ഇന്‍സ്റ്റട്രാമില്‍ കുറിച്ചു.
കൊവിഡ് 19 സ്ഥിരീകരിച്ച വിവരവും ഭാര്യയും നടിയുമായ റീറ്റ വില്‍സണും ഇരുവരെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച വിവരവും തന്റെ പേജിലൂടെ തന്നെയാണ് ടോം പങ്കുവച്ചത്.
‘ഹലോ, ഞാനും റീറ്റയും ഓസ്‌ട്രേലിയയിലാണ്. ഞങ്ങള്‍ക്ക് ക്ഷീണം തോന്നി. ചുമയും ശരീരവേദനയും ഉണ്ടായിരുന്നു. റീറ്റക്ക് കുളിര് വന്നും പോയും ഇരുന്നു. ചെറിയ പനിയും ഉണ്ടായിരുന്നു. ലോകം ആവശ്യപ്പെടുന്നതനുസരിച്ച്, ശരിയായി കാര്യങ്ങള്‍ ചെയ്യേണ്ടതിന്റെ പശ്ചാത്തലത്തില്‍, ഞങ്ങള്‍ കൊറോണ വൈറസ് ടെസ്റ്റ് ചെയ്തു. പരിശൊധനാ ഫലം പോസിറ്റീവാണ്.

LEAVE A REPLY

Please enter your comment!
Please enter your name here