ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ​യെ തു​ട​ര്‍​ന്ന് മ​ര​ണം ആ​റാ​യ​തോ​ടെ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക്. രാ​ജ്യ​ത്തെ ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ ഈ ​മാ​സം 31 വ​രെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ റെ​യി​ല്‍​വെ തീ​രു​മാ​നി​ച്ചു.

സ​ബ​ര്‍​ബ​ന്‍ ട്രെ​യി​നു​ക​ള്‍, കോ​ല്‍​ക്ക​ത്ത മെ​ട്രോ എ​ന്നി​വ ഇ​ന്ന് രാ​ത്രി വ​രെ ഓ​ടും. അ​തേ​സ​മ​യം, നി​ല​വി​ല്‍ ഓ​ടു​ന്ന ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് പൂ​ര്‍​ത്തി​യാ​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ ചേ​ര്‍​ന്ന റെ​യി​ല്‍​വെ ബോ​ര്‍​ഡ് യോ​ഗ​ത്തി​ലാ​ണ് നി​ര്‍​ണാ​യ​ക​മാ​യ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

യാ​ത്ര ട്രെ​യി​നു​ക​ള്‍ മാ​ത്ര​മാ​ണ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​ത്.സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്ക്കു​ന്ന​ത് നീ​ട്ടേ​ണ്ട​തു​ണ്ടോ​യെ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ ബു​ധ​നാ​ഴ്ച റെ​യി​ല്‍​വേ ബോ​ര്‍​ഡ് യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here