തിരുവനന്തപുരം: കോവിഡ് 19 അന്തിമ സ്ഥിരീകരണത്തിന് കേന്ദ്രം അനുമതി നല്‍കിയതായി ശ്രീ ചിത്ര ആശുപത്രി. വൈറോളജി ലാബിലേക്ക് ഇനി അന്തിമ റിപ്പോര്‍ട്ടിന് അയക്കില്ല. മുന്‍പ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം അന്തിമ തീരുമാനത്തിനായി പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലോ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലോ ആയിരുന്നു സാമ്ബിളുകള്‍ അയച്ചിരുന്നത്. റിസള്‍ട്ട വരാന്‍ 24 മണിക്കൂര്‍ സമയം എടുക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ശ്രീചിത്രയ്ക്ക് അന്തിമ തീരുമാനം എടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയത്. ഇത് കൂടുതല്‍ കേസുകള്‍ പരിശോധിക്കാനും കൂടുതല്‍ ഫലങ്ങള്‍ അറിയാനും മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനും സഹായകരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here