കോവിഡിനെ പേടിക്കാതെ യു.എസിലെ സ്കൂളുകള്‍ ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ട്രംപ്. അല്ലാത്തപക്ഷം, സ്കൂളുകള്‍ക്കുള്ള ഫെഡറല്‍ ധനസഹായം തടയുമെന്നാണ് ട്രംപിന്‍റെ ഭീഷണി. യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുമ്പോഴാണ്‌ വിവാദം ഉളവാക്കുന്ന നിലപാടുകളുമായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കടന്നു വരുന്നത്. ജര്‍മനി, ഡെന്മാര്‍ക്, നോര്‍വേ, സ്വീഡന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ സ്കൂളുകള്‍ യാതൊരു കുഴപ്പവും കൂടാതെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here