കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികള്‍ വലിയ വിവാദങ്ങളാണ് ഉണ്ടാക്കുന്നത്. ട്രംപിന്റെ റാലികള്‍ വിവിധ സംസ്ഥാനങ്ങളില്‍ കാര്യമായ രോഗവ്യാപനത്തിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു. ട്രംപിന്റെ റാലികള്‍ 30,000ത്തിലധികം കോവിഡ് കേസുകള്‍ക്കും 700ലധികം കോവിഡ് മരണങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട് എന്നാണ് സ്റ്റാന്‍ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനം പറയുന്നത്. ട്രംപിന്‌റെ 18 റാലികളെക്കുറിച്ചാണ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍ 20നും സെപ്റ്റംബര്‍ 22നുമിടയ്ക്ക് ട്രംപ് നടത്തിയ 18 റാലികളെക്കുറിച്ചാണ് ‘The Effects of Large Group Meetings on the Spread of COVID-19: The Case of Trump Rallies” എന്ന പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.

ട്രംപിന്‌റെ പല റാലികളിലും മാസ്‌ക് ധരിക്കുന്നതിലുള്‍പ്പടെയുള്ള ആളുകളുടെ വിമുഖത രൂക്ഷവിമര്‍ശനത്തിനിടയാക്കിയിരുന്നു. ട്രംപിന്റെ റാലിയില്‍ പങ്കെടുത്തവര്‍ രോഗം പടര്‍ത്തുന്നവരിലും മരണം വര്‍ദ്ധിപ്പിക്കുന്നതിലും പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് സ്റ്റാന്‍ഫോഡിലെ ഗവേഷകരുടെ കണ്ടെത്തല്‍.

ട്രംപ് നിങ്ങളുടെ കാര്യം അവഗണിക്കുകയാണ്. അയാളുടെ അനുയായികളുടെ സുരക്ഷ പോലും അയാള്‍ അവഗണിക്കുകയാണ് – ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ ഈ പഠനറിപ്പോര്‍ട്ടിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. ട്രംപിന്റെ റാലികള്‍ സംബന്ധിച്ച വിവരങ്ങള്‍ ബൈഡന്‍ ചേര്‍ത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here