ജോ ബിഡന്റെ കീഴിലുള്ള പുതിയ യുഎസ് ഭരണകൂടവുമായി തുര്‍ക്കിയു പഴയ രീതിയില്‍ തന്നെ ഉഭയകക്ഷി ബന്ധം തുടരുമെന്ന് തുര്‍ക്കി ഉപരാഷ്ട്രപതി ഫുവാത് ഒക്ടെ. “ഏത് രാജ്യത്തും നടക്കുന്ന ഏതൊരു തിരഞ്ഞെടുപ്പും അധികാരത്തിലെ ഏത് മാറ്റവും ഞങ്ങള്‍ക്ക് ഒരു മാറ്റവും വരുത്തുന്നില്ല. തുര്‍ക്കിക്ക് അതിന്റേതായ താല്‍പ്പര്യങ്ങളും നയതന്ത്രവുമുണ്ട്,- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബിഡന്‍ വിജയിക്കുമെന്ന് നേരത്തെ തുര്‍ക്കി ഉപരാഷ്ട്രപതി പ്രവചിച്ചിരുന്നു.പ്രസിഡന്റ് ഉര്‍ദുഗാനും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള സൗഹൃദം മികച്ചതായിരുന്നു. ആശയവിനിമയങ്ങള്‍ മുമ്ബത്തെപ്പോലെ തന്നെ നടക്കും.ബിഡന്റെ വിദേശ നയ സമീപനത്തെ അങ്കാറ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here