top news and media websites

മനുഷ്യർക്ക് സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ട രണ്ട് കോവിഡ് -19 വാക്സിനുകൾ കോവിഡ് ചികിത്സയിൽ പ്രതീക്ഷ നൽകുന്നു. ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ, കോവിഡ് -19 വാക്‌സിനിലേക്കുള്ള വഴിയിലെ ഒരു പ്രധാന ചുവടുവെപ്പാണ്. വാക്‌സിൻ ഒരൊറ്റ ഡോസ് നൽകിയ 500 ൽ കൂടുതൽ രോഗികളിൽ ഫലപ്രദവും സുരക്ഷിതവുമാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഫാർമസ്യൂട്ടിക്കൽ ഭീമനായ ആസ്ട്രാസെനെക്കയുമായി ഓക്സ്ഫോർഡ് ടീം സംയുക്തമായി വികസിപ്പിച്ചെടുത്ത വാക്സിന്റെ രോഗപ്രതിരോധ പ്രതികരണം 14 ദിവസത്തിനുള്ളിൽ ഉയരുകയും പഠന കാലയളവ് അവസാനിച്ച 56 ദിവസത്തിൽ അല്പം കുറയുകയും ചെയ്തു.

ചൈനയിലെ ജിയാങ്‌സു പ്രൊവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ ട്രയൽ, കൊറോണ വാക്സിനേഷന് ശേഷമുള്ള 14-28 ദിവസങ്ങൾക്കിടയിൽ രണ്ട് ഗ്രൂപ്പുകളിലെയും 90 ശതമാനത്തിൽ അധികം ആളുകൾ ആന്റിബോഡി അല്ലെങ്കിൽ ടി സെൽ രോഗപ്രതിരോധ പ്രതികരണങ്ങൾ കാണിച്ചു. രണ്ടു വാക്സിനുകളും കോവിഡ് പ്രതിരോധനത്തിന് ഏറെ ആശ്വാസം പകരും എന്നാണ് വൈദ്യശാസ്ത്ര ലോകം പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here