ദുബായ് മെട്രോ ജൂണ്‍ 1 മുതല്‍ രണ്ട് പുതിയ സ്റ്റേഷനുകള്‍ കൂടി തുറക്കുന്നു. ആറ് മാസം മുമ്പ് തുടക്കം കുറിച്ച റൂട്ട് 2020ല്‍ ആണ് ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് സ്റ്റേഷന്‍, എക്‌സ്‌പോ 2020 സ്‌റ്റേഷന്‍ എന്നിവ വരുന്നത്. ജബല്‍ അലി, ദി ഗാര്‍ഡന്‍സ്, ദി ഡിസ്‌കവറി ഗാര്‍ഡന്‍സ്, അല്‍ ഫുര്‍ജാന്‍ എന്നിങ്ങനെ നിലവില്‍ നാല് സ്‌റ്റേഷനുകളാണ് ഈ റൂട്ടില്‍ ഉള്ളത്.

ഒക്ടോബര്‍ 1ന് ആരംഭിക്കുന്ന ദുബൈ എക്‌സ്‌പോയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് മാത്രമായിരിക്കും എക്‌സ്‌പോ 2020 സ്‌റ്റേഷന്‍ ഉപയോഗിക്കാനാവുക. ജൂണ്‍ 1 മുതല്‍ ദുബൈ റെഡ് ലൈന്‍ അല്‍ റാഷിദിയ സ്‌റ്റേഷനില്‍ നിന്ന് എക്‌സ്‌പോ 2020 സ്‌റ്റേഷനിലേക്ക് നേരിട്ട് സര്‍വീസ് നടത്തും. യുഎഎ എക്‌സ്‌ചേഞ്ച് സ്‌റ്റേഷനില്‍ നിന്ന് വരുന്നവര്‍ക്കും അങ്ങോട്ട് പോകുന്നവര്‍ക്കുമുള്ള ഇന്റര്‍ചേഞ്ച് സ്‌റ്റേഷനായി ജബല്‍ അലി സ്‌റ്റേഷന്‍ മാറും. എക്‌സ്‌പോ ഉല്‍ഘാടനത്തോടനുബന്ധിച്ച് ജുമൈറ ഗോള്‍ഫ് സ്റ്റേഷന്‍ കൂടി തുറക്കുമെന്ന് ദുബൈ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മതാര്‍ മുഹമ്മദ് അല്‍ തായിര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here