അബുദാബി: യു.എ.ഇയിൽ ഇന്ന് 596 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 35,788 ആയി. ഇന്ന് 3 പേർ മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 269 ആയി. അതേ സമയം ഇന്ന് 388 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 18,726 ആയി.

അബുദാബിയിൽ ഇന്നു മുതൽ ഒരാഴ്ചത്തേക്ക് എമിറേറ്റുകൾക്കിടയിൽ ഉള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ, അത്യാവശ്യകാർക്ക് പുറത്തിറങ്ങാൻ മൂവ്മെന്റ് പെർമിറ്റ് നിർബന്ധമാണെന്ന് അബുദാബി പോലീസ് അറിയിച്ചു. അബുദാബി പോലീസ് വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ള ‘ട്രാഫിക് പെർമിറ്റ് സിസ്റ്റം – അബുദാബി’ വഴി ആളുകൾക്ക് പെർമിറ്റ് നേടാം.

കോവിഡിനെതിരെ പോരാടാൻ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ന്യൂഡൽഹിയിലെ യുഎഇ എംബസി ഇന്ത്യൻ അധികാരികളുമായി ഏകോപിപ്പിച്ച് രാജ്യത്ത് നിന്ന് 172 ഡോക്ടർമാരെയും നഴ്സുമാരെയും യുഎഇയിലേക്ക് കൊണ്ടുവരാൻ ആവശ്യമായ അനുമതികൾ നേടി. യുഎഇ എംബസി – ന്യൂഡൽഹി സൈറ്റിൽ പോസ്റ്റ് ചെയ്ത ട്വീറ്റിൽ, ജൂൺ 2 ന് അവർ പുറപ്പെടുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഇപ്പോൾ നടക്കുന്നതായി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here