2020 മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞ, യുഎഇ നിവാസികളുടെ വിസകളും എമിറേറ്റ്സ് ഐഡികളും പ്രവേശന അനുമതികളും ബാങ്ക് ഇടപാടുകൾക്ക് സാധുതയുള്ളതാണ് എന്ന് യുഎഇ ബാങ്കുകൾ അറിയിച്ചു.

ഈ മാസം ആദ്യം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായി 2020 മാർച്ച് 1 നും ഡിസംബർ 31 നും ഇടയിൽ കാലാവധി കഴിഞ്ഞ വിസകളും എമിറേറ്റ്സ് ഐഡിയും ബാങ്ക് ഇടപാടുകൾക്ക് പരിഗണിക്കേണ്ടതാണെന്ന് യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകി. രാജ്യത്തിനകത്തും പുറത്തും ഉള്ള യുഎഇ നിവാസികളുടെ രേഖകൾക്കും ഇത് ബാധകമാണ്.

കൂടാതെ, 2020 മാർച്ച് 1 മുതൽ ഡിസംബർ 31 വരെ യുഎഇയിലെ പ്രവാസികൾക്ക് നൽകുന്ന എൻട്രി പെര്മിറ്റുകളും ഇടപാടുകൾക്ക്‌ ബാങ്കുകൾ പരിഗണിക്കണമെന്നും നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here