രാജ്യത്ത് എക്സ്പോ വേദിയില്‍ വെള്ളി നാണയങ്ങള്‍ പുറത്തിറക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്. 50 ദിര്‍ഹത്തിന്റെ നാണയത്തിന്റെ മുന്‍വശത്ത് എക്സ്പോ 2020 മുദ്രകളും ദുബായിലെ പ്രധാന ലാന്‍ഡ്‌മാര്‍ക്കുകളും സ്ഥാനം പിടിച്ചു. മറുഭാഗത്ത് ഇംഗ്ലിഷിലും അറബിക്കിലും യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നും ആലേഖനം ചെയ്തിട്ടുണ്ട്.

40 ഗ്രാം തൂക്കമുള്ള 2020 വെള്ളി നാണയങ്ങളാണ് പുറത്തിറക്കിയത്. ഇതു രണ്ടാം തവണയാണ് എക്സ്പോയുടെ പേരില്‍ നാണയം പുറത്തിറക്കുന്നത്. എക്സ്പോയ്ക്ക് ആതിഥേയരാകാന്‍ നറുക്ക് ലഭിച്ച 2013ല്‍ സ്വര്‍ണ, വെള്ളി നാണയങ്ങള്‍ പുറത്തിറക്കിയിരുന്നു. 180 ഡോളര്‍ (662 ദിര്‍ഹം) വിലയുള്ള നാണയവും സുവനീറും എക്സ്പോ 2020 ഔദ്യോഗിക സ്റ്റോറുകളിലും ന്യൂസീലന്‍ഡ് മിന്റ് വെബ്സൈറ്റിലും ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here