ഇന്ത്യയിലേക്ക് സ്വർണം കടത്താൻ നയതന്ത്ര ചാനലുകൾ ദുരുപയോഗം ചെയ്തതിനെ യുഎഇ അപലപിച്ചു. കേരളത്തിൽ കസ്റ്റംസ് അധികൃതർ ഞായറാഴ്ച 30 കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. ദുബായിൽ നിന്ന് യുഎഇ കോൺസുലേറ്റിലേക്ക് എയർ കാർഗോ ആയി അയച്ച പാർസലിൽ നിന്നാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണക്കടത്ത് ശ്രമം കണ്ടെത്തിയത്. കള്ളക്കടത്ത് പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ നയതന്ത്ര ചാനലുകൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നതിനെതിരെ യുഎഇ എംബസി അപലപിക്കുകയായിരുന്നു. എംബസി അത്തരം പ്രവൃത്തികളെ ശക്തമായി നിരസിക്കുകയും മിഷനും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

വിമാനത്താവളങ്ങളിൽ നയതന്ത്ര പാക്കേജുകൾ വേഗത്തിൽ കൈകാര്യം ചെയ്യുന്നതിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി പാക്കറ്റ് പരിശോധിക്കുകയായിരുന്നു.തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ ഒരു പ്രാദേശിക ജോലിക്കാരനാണ് ഈ പ്രവർത്തനത്തിന് ഉത്തരവാദിയെന്ന് മിഷൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഈ സംഭവം വിശദമായി അന്വേഷിക്കാൻ ഇന്ത്യൻ കസ്റ്റംസ് അധികൃതരുമായി ചേർന്ന് പൂർണമായും സഹകരിക്കാൻ യുഎഇ ആഗ്രഹിക്കുന്നുണ്ടെന്നും അതിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും യുഎഇ കോൺസുലേറ്റ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here