യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1255 പേര്‍ക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,81,405 ആയി. നാല് പേര്‍ കൂടി കോവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 657 പേര്‍ രോഗമുക്തരാവുകയും ചെയ്‍തിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തുടനീളം നടത്തിയ 1,56,425 കോവിഡ് പരിശോധനകളിലൂടെയാണ് 1255 പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയിലെ കോവിഡ് ബാധിതരില്‍ 1,61,741 പേരാണ് ഇതിനോടകം രോഗമുക്തരായത്. 602 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 19,062 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത്. 1.77 കോടിയിലധികം കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയിട്ടുണ്ട്. ചൈനീസ് കമ്ബനിയായ സിനോഫാം വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് യുഎഇ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് വാക്സിനെടുക്കുന്നതിനായി അബുദാബിയില്‍ രജിസ്‍ട്രേഷനും ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here