അബുദാബി: യു‌എഇയിൽ ഇന്ന് രണ്ട്‌ മരണവും 370 പുതിയ കൊറോണ വൈറസ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 3,360 ആയി. ആകെ മരണങ്ങളുടെ എണ്ണം 16 ആവുകയും ചെയ്തു.

ഇന്നത്തെ പ്രഖ്യാപനം അനുസരിച്ച് 159 രോഗികൾ സുഖം പ്രാപിച്ചു. ആകെ റിക്കവറി കേസുകളുടെ എണ്ണം 418 ആയി. മരണപ്പെട്ട രണ്ട് ഏഷ്യൻ പ്രവാസികളുടെ കുടുംബങ്ങൾക്ക് മന്ത്രാലയം അനുശോചനം അറിയിച്ചു. മരണപ്പെട്ട രണ്ടുപേർക്കും വിട്ടുമാറാത്ത രോഗങ്ങളുണ്ടായിരുന്നു, അത് വൈറസിനെ പ്രതിരോധിക്കാനുള്ള കഴിവ് സങ്കീർണ്ണമാക്കി, എല്ലാ രോഗികളും വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here