യുഎഇ യിൽ മൂന്നിനും 15നും ഇടയില്‍ പ്രായമുള്ളവര്‍ക്ക്​ കോവിഡ്​ വാക്​സിനേഷന്‍ നിര്‍ബന്ധമില്ലെന്ന്​ ആരോഗ്യ മന്ത്രാലയം. സ്വയം സന്നദ്ധരായി വരുന്നവര്‍ക്കാണ്​ വാക്​സിന്‍ ലഭ്യമാക്കുക. 47 കേന്ദ്രങ്ങളിലായാണ്​ നിലവില്‍ മൂന്നു മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്​ വാക്​സിന്‍ നല്‍കുന്നത്​.

ഷാര്‍ജയില്‍ 19 കേന്ദ്രങ്ങളിലും ഫുജൈറ 10, റാസല്‍ഖൈമ 9, അജ്​മാന്‍ മൂന്ന്​, ഉമ്മുല്‍ഖുവൈന്‍ മൂന്ന്​, ദുബൈ ഒന്ന്​ എന്നിങ്ങനെ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്​. മൂന്ന്​ മുതല്‍ 11 വയസ്സുവരെയുള്ളവര്‍ക്ക്​ സിനോഫാമും 12 മുതല്‍ മുകളിലുള്ളവര്‍ക്ക്​ സിനോഫാമോ ഫൈസറോ ആണ്​ നല്‍കുക.യു.എ.ഇ കഴിഞ്ഞ ആഴ്​ചയിലാണ്​ കുട്ടികളില്‍ സിനോഫാം ഉപയോഗത്തിന്​ അംഗീകാരം നല്‍കിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here