യുഎഇ സാംസ്‍കാരിക, യുവജന മന്ത്രി നൂറ അല്‍ കാബി കോവിഡ് വാക്സിനേഷന് വിധേയായി. ചൈനീസ് കമ്ബനിയായ സിനോഫാം വികസിപ്പിച്ചെടുത്ത വാക്സിനാണ് മന്ത്രിക്ക് നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങാന്‍ അനുമതി നല്‍കിയ ശേഷം യുഎഇ ആരോഗ്യ മന്ത്രി അബ്‍ദുല്‍റഹ്‍മാന്‍ അല്‍ ഉവൈസാണ് ആദ്യം വാക്സിന്‍ സ്വീകരിച്ചത്. വാക്സിനെടുക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍ത മന്ത്രി തന്നെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകയ്ക്ക് നന്ദിയും അറിയിച്ചു. യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദിനും വെള്ളിയാഴ്‍ച കോവിഡ് വാക്സിന്‍ നല്‍കിയിരുന്നു.

ചൈനീസ് കമ്ബനിയായ സിനോഫാം വികസിപ്പിച്ചെടുത്ത വാക്സിന്‍ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷങ്ങള്‍ക്കൊടുവിലാണ് യുഎഇയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ ചൈനയില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യുഎഇയില്‍ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ തുടങ്ങിയത്. ഇതുവരെയുള്ള പരീക്ഷണ ഫലങ്ങള്‍ പ്രകാരം വാക്സിന്‍ പൂര്‍ണ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് യുഎഇ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here