യുഎഇ – ഇസ്രായേല്‍ നയതന്ത്രബന്ധത്തിനു പുതിയ വാതില്‍ തുറന്ന് ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ യുഎഇ സ്ഥാനപതി കാര്യാലയം തുറന്നു. ച‌ടങ്ങില്‍ ഇസ്രായേലിന്‍റെ പുതിയ പ്രസിഡന്റ് ഇസാഖ് ഹെര്‍സോഗ്, യുഎഇ ഭക്ഷ്യ, ജലസുരക്ഷാ മന്ത്രി മറഖിയം അല്‍ മുഹൈരി, യുഎഇയുടെ സ്ഥാനപതി മുഹമ്മദ് അല്‍ ഖാജ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ്​ നിയന്ത്രണങ്ങള്‍ കാരണം ലളിതമായ രീതിയിലായിരുന്നു എംബസി ഉദ്​ഘാടനം.കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച അബ്രഹാം കരാറി​ലെ ധാരണപ്രകാരമാണ്​ ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്രബന്ധം ശക്​തിപ്പെട​ുത്തുന്ന നടപടി. എംബസി ഉല്‍ഘാടന ചടങ്ങില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഇസ്രയേല്‍ പ്രസിഡന്‍റ്​ ഐസാക്​ ഹെര്‍സോഗ്​, യു.എ.ഇ ഭക്ഷ്യ-ജല സുരക്ഷാ വകുപ്പ്​ മന്ത്രി മറിയം അല്‍ മുഹൈരി, യു.എ.ഇ അംബാസഡര്‍ മുഹമ്മദ്​ അല്‍ ഖാജ എന്നിവര്‍ സംബന്​ധിച്ചു. യു.എ.ഇ പതാക ഉയര്‍ത്തിയും റിബണ്‍ മുറിച്ചും നടന്ന ചടങ്ങിന്​ ശേഷം തെല്‍ അവീവ് സ്​റ്റോക്ക് എക്സ്ചേഞ്ചില്‍ ഓഹരി വ്യാപാരത്തിനും തുടക്കം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here