രാജ്യത്ത് വേനൽ കനത്തു തുടങ്ങിയതോടെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ ഉച്ച വി​ശ്ര​മ സ​മ​യം അ​നു​വ​ദി​ച്ച്‌​ യു.​എ.​ഇ ഗവൺമെന്റ് പ്രഖ്യാപനം. ജൂ​ണ്‍ 15 മു​ത​ല്‍ സെ​പ്​​റ്റം​ബ​ര്‍ 15 വ​രെ​യാ​ണ്​ ജോ​ലി സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ദിവസങ്ങളില്‍ ഉ​ച്ച​ക്ക്​ 12.30 മു​ത​ല്‍ ​മൂ​ന്ന്​ മ​ണി വ​രെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ വി​ശ്ര​മം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ മാ​നു​ഷി​ക ശേ​ഷി വ​കു​പ്പ്​ മ​ന്ത്രി നാ​സി​ര്‍ ബി​ന്‍ താ​നി അ​ല്‍ ഹം​ലി അ​റി​യി​ച്ചു. എ​ന്നാ​ല്‍, എ​മ​ര്‍​ജ​ന്‍​സി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ ഇ​തി​ല്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇ​ത്ത​രം തൊ​ഴി​ലാ​ളി​ക​ള്‍​ക്ക്​ ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം ന​ല്‍​ക​ണ​കണമെന്ന് മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് കനത്ത പിഴയും നടപടികളും നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here