രാജ്യത്തുടനീളമുള്ള എല്ലാ പൗരന്മാരെയും താമസക്കാരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കോവിഡ് ടെസ്റ്റിംഗ് പദ്ധതിയുമായി യുണൈറ്റഡ് അറബ് എമിറേറ്റ്സ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യം 25,795 പരിശോധനകൾ നടത്തി 484 പുതിയ അണുബാധകൾ സ്ഥിരീകരിച്ചു എന്ന് യുഎഇയുടെ വക്താവ് ഫരീദ അൽ ഹൊസാനി അറിയിച്ചു . ആരോഗ്യമേഖല തിങ്കളാഴ്ച ടിവിയിൽ പറഞ്ഞു. മൊത്തം കൊറോണ വൈറസ് കേസുകൾ 43 മരണമടക്കം 7,265 ആണ്.

യു.എൻ.ഇ എമിറേറ്റുകളിലുടനീളം യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മാളുകൾ അടയ്ക്കുകയും റെസ്റ്റോറന്റുകൾ ഡെലിവറിക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ഭൂരിഭാഗം ഫ്ലൈറ്റുകളും നിർത്തുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. പല തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഇപ്പോൾ യുഎഇ യിൽ നിലവിലുള്ളത്, മാത്രമല്ല ഇവ പാലിക്കാത്തവർക്ക് കടുത്ത പിഴയും ശിക്ഷ നടപടികളും.

LEAVE A REPLY

Please enter your comment!
Please enter your name here