ഡ്രോണുകളുടെ ആക്രമണ ഭീഷണി ചെറുക്കാനുള്ള സംവിധാനം വികസിപ്പിക്കുന്നതിന് യുഎഇയും ഇസ്രായേലും കൈകോര്‍ക്കുന്നു. എഡ്ജ് എന്ന പേരിലുള്ള യുഎഇയിലെ ടെക്നോളജി ഗ്രൂപ്പ് ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡ്സ്ട്രീസുമായി ചേര്‍ന്നാണ് ആളില്ലാ വിമാനങ്ങളെ തടയാനുള്ള സംവിധാനം ഒരുക്കുന്നത്. ഇസ്രായേലി വിമാന കമ്പനിയാണ് എയ്റോസ്പേസ് ഇന്‍ഡ്സ്ട്രീസ്.
ആകാശത്ത് നിന്ന് വരുന്ന ഭീഷണികളെ കണ്ടെത്താനും ചെറുക്കാനുമുള്ള എയ്റോസ്പേസ് ഇന്‍ഡ്സ്ട്രീസിന്റെ സാങ്കേതിക വിദ്യ ലോകത്തെ വിവിധ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. യുഎഇ വിപണിയെ ലക്ഷ്യമിടുന്ന ഡ്രോണ്‍ പ്രതിരോധ സംവിധാനമാണ് ഇരു കമ്പനികളും ചേര്‍ന്ന് വികസിപ്പിക്കുക.