ചൊവ്വാ ഭ്രമണപഥത്തിൽ ഒരു വർഷം പൂർത്തിയാക്കി യുഎഇ ഉപഗ്രഹം വിജയകരമായി മുന്നോട്ട്. കഴിഞ്ഞവർഷം 9നു വൈകിട്ട് 7.42ന് ഭ്രമണപഥത്തിൽ പ്രവേശിച്ച ഉപഗ്രഹം, ഇതുവരെ േലാകമറിയാത്ത ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് വിലപ്പെട്ട സൂചനകൾ നൽകി.

1.3 ലക്ഷത്തിലേറെ ചിത്രങ്ങൾ പകർത്തുകയും ചൊവ്വയിലെ അന്തരീക്ഷ ഊഷ്മാവ്, പൊടിയുടെയും ഈർപ്പത്തിന്റെയും അളവ്, മണ്ണിന്റെ പ്രത്യേകതകൾ എന്നിവയെക്കുറിച്ച് വിലപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. 2 വർഷം കൊണ്ട് ഒരു ടെറാബൈറ്റ് വിവരങ്ങൾ കൈമാറും. 2025 വരെ പേടകത്തിന്റെ സേവനം ലഭ്യമാകുമെന്നാണു പ്രതീക്ഷ.

ലോകത്തിലെ 200ൽ ഏറെ ഗവേഷണ സ്ഥാപനങ്ങൾക്ക് വിവരങ്ങൾ സൗജന്യമായി കൈമാറും. േപടകത്തിലെ അൾട്രാവയലറ്റ് സ്പെക്ട്രോ മീറ്റർ ഉപയോഗിച്ചു ചൊവ്വയുടെ പ്രഭാവലയത്തിന്റെ രാത്രികാല ദൃശ്യം പകർത്താൻ കഴിഞ്ഞതാണ് മറ്റൊരു നേട്ടം. ചൊവ്വയ്ക്ക് 3 പ്രഭാവലയങ്ങളാണുള്ളത്.

സോളർ റേഡിയേഷൻ, കാന്തിക തരംഗം, അന്തരീക്ഷം എന്നിവയെക്കുറിച്ച് വിശദമായി അറിയാൻ ഇതു സഹായകമായി. മറ്റു ഗ്രഹങ്ങൾ, സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങൾ, താരാമണ്ഡലങ്ങൾ എന്നിവയെക്കുറിച്ചുള്ള തുടർ പഠനങ്ങൾക്കും കഴിയും.

സ്പേസ് മൈനിങ്, സ്പേസ് സ്റ്റേഷനുകൾ, സ്പേസ് ടൂറിസം, അക്കാദമികൾ, പരിശീലന കേന്ദ്രങ്ങൾ, പുനർസംസ്കരണ സംവിധാനങ്ങൾ, ബഹിരാകാശ താമസകേന്ദ്രങ്ങൾ, ബഹിരാകാശ പേടകങ്ങളുടെയും ഘടകങ്ങളുടെയും നിർമാണ യൂണിറ്റുകൾ തുടങ്ങിയ മേഖലകളിൽ പുതിയ പദ്ധതികൾക്കു രൂപം നൽകാനും ചൊവ്വാ ദൗത്യം സഹായകമായി.

ചൊവ്വയിൽ 2117 ൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർഥ്യമാക്കാനുമുള്ള പദ്ധതിക്കും രൂപം നൽകി. 20 കോടി ഡോളർ ചെലവഴിച്ചുള്ള പദ്ധതിയിൽ 150 സ്വദേശി എൻജിനീയർമാർ പങ്കാളികളായി. ഇതര രാജ്യങ്ങളുടെ പദ്ധതിക്കു വേണ്ടി വന്നതിനേക്കാൾ കുറഞ്ഞ തുകയാണിത്.

അമേരിക്കയിലെ കൊളറാഡോ, കലിഫോർണിയ ബെർകിലി, അരിസോന സർവകലാശാലകളിലെ എൻജിനീയർമാരുെടയും ശാസ്ത്രജ്ഞരുടെയും സഹകരണമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here