അബുദാബി: യുഎഇ യിൽ ഇന്ന് നാലു പേർ കൊറോണ ബാധിച്ച് മരണത്തിനു കീഴടങ്ങി. അതുപോലെ ഇന്ന് 376 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3736 ആയി. ഇന്ന് 170 റിക്കവറികളും റിപ്പോർട്ട് ചെയ്തതായി യുഎഇ ആരാഗ്യമന്ത്രാലയം അറിയിച്ചു.

നിലവിൽ ആകെ മരണപ്പെട്ടവരുടെ എണ്ണം ഇരുപതും മൊത്തം റിക്കവറികളുടെ എണ്ണം 588 ഉം ആയി. ഇരുപതിനായിരം ടെസ്റ്റുകൾ ചെയ്തതിനു ശേഷമാണ് ഇന്ന് 376 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here