യുഎഇയില്‍ പൊതുമാപ്പ് തീരാന്‍ 10 നാള്‍ കൂടി. ഡിസംബര്‍ 31 വരെ പൊതുമാപ്പ് നീട്ടാന്‍ കഴിഞ്ഞ മാസം 17നാണ് യു.എ.ഇ അധികൃതര്‍ തീരുമാനിച്ചത്. മാര്‍ച്ച്‌ ഒന്നിന് മുന്‍പ് വിസ കാലാവധി കഴിഞ്ഞവര്‍ക്കാണ് പൊതുമാപ്പ് ആനുകൂല്യം.

പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താത്തവര്‍ എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് യു.എ.ഇ അധികൃതര്‍ നിര്‍ദേശിച്ചു. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി ആയിരങ്ങളാണ് പിന്നിട്ട മാസങ്ങളില്‍ നാട്ടിലേക്ക് മടങ്ങിയത്. മലയാളികള്‍ ഉള്‍പ്പെടെ നല്ലൊരു വിഭാഗം താമസം നിയമാനുസൃതമാക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here