ഖത്തറിനെതിരായ ഉപരോധം പിന്‍വലിച്ച സാഹചര്യത്തില്‍ ഖത്തറിലേക്കുള്ള ചരക്കുനീക്കവും പൊതു ഗതാഗതവും ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യമന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. അല്‍ ഊല കരാര്‍ പ്രാബല്യത്തില്‍ വന്ന് ഒരാഴ്ച്ചയ്ക്കുള്ളില്‍ ഗതാഗതം പഴയപടി ആവുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ ഉല പ്രഖ്യാപനം വളരെ ക്രിയാത്മകമായിരുന്നുവെന്നും യുഎഇയുടെ എല്ലാ പിന്തുണയും ഇതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ,സൗദിക്കും ഖത്തറിനുമിടയിലെ കര മാര്‍ഗമുള്ള അതിര്‍ത്തിയായ സല്‍വാ ചെക്ക് പോസ്റ്റില്‍ ഗതാഗതം പുനരാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി സൗദി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. റോഡുകള്‍ വൃത്തിയാക്കല്‍, നവീകരിക്കല്‍, തെരുവു വിളക്കുകള്‍ നന്നാക്കല്‍ എന്നീ പ്രക്രിയകള്‍ നടന്നു വരികയാണ്. കൂടാതെ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഈ പ്രദേശത്തെ കടകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി അല്‍ അയ്യാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

അതിര്‍ത്തി തുറക്കാനുള്ള നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത് സൗദിയുടെ ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും ചേര്‍ന്നാണെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങളും കസ്റ്റംസ്, പോലിസ്, ട്രാഫിക്, സിവില്‍ ഡിഫന്‍സ് എന്നീ വകുപ്പുകളുടെ സേവനങ്ങളും സാല്‍വാ അതിര്‍ത്തിയില്‍ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here