കോവിഡ് മഹാമാരി തുടങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ റമദാന് ഒരുങ്ങുകയാണ് മുസ്ലിം ലോകം. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മസ്ജിദുകള്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കാനും തറാവീഹ് നമസ്‌കാരം ഉള്‍പ്പെടെ അനുവദിക്കാനുമാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ തീരുമാനം. കഴിഞ്ഞ വര്‍ഷം അഞ്ചു നേരത്തെ നമസ്‌കാരം ഉള്‍പ്പെടെ വീടുകളിലായിരുന്നു നിര്‍വഹിച്ചിരുന്നത്. റമദാനില്‍ പാലിക്കേണ്ട കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

യുഎഇയിലെ പൊതു നിയന്ത്രണങ്ങള്‍

-തറാവീഹ് നമസ്‌കാരം: റമദാനിലെ പ്രത്യേക രാത്രി നമസ്‌കാരമായ തറാവീഹ് എല്ലാ പള്ളികളിലും നടക്കും. എന്നാല്‍, സ്ത്രീകളുടെ നമസ്‌കാരം സ്ഥലം അടച്ചിടും.

-ഇഫ്താര്‍ വേളകളില്‍ ഉള്‍പ്പെടെ ഒത്തുകൂടലുകള്‍ ഒഴിവാക്കണം

-ഒരേ വീട്ടില്‍ താമസിക്കുന്ന ഒരേ കുടുംബത്തില്‍പ്പെട്ടവര്‍ തമ്മില്‍ മാത്രമേ ഭക്ഷണം പങ്കുവയ്ക്കാന്‍ പാടുള്ളു.

– ഇഫ്താര്‍ ടെന്റുകള്‍ പാടില്ല

-മസ്ജിദിനകത്ത് ഇഫ്താര്‍ ഭക്ഷണം അനുവദിക്കില്ല

-റസ്റ്റോറന്റുകളുടെ അകത്തോ പരിസരത്തോ ഇഫ്താര്‍ ഭക്ഷണ വിതരണം അനുവദിക്കില്ല

ദുബൈ
-വലിയ ഒത്തുചേരലുകള്‍ പാടില്ല
-റമദാന്‍, ഇഫ്താര്‍, ഡൊണേഷന്‍ ടെന്റുകള്‍ക്ക് വിലക്ക്
-തറാവീഹ് നമസ്‌കാരം സുരക്ഷാ നിബന്ധനകളോടെ നിര്‍വഹിക്കാം

ഷാര്‍ജ
–ഇഫ്താര്‍ ടെന്റുകള്‍ പാടില്ല
-ഇഫ്താര്‍ പാര്‍ട്ടികള്‍, വീടുകള്‍ക്കു മുന്നിലോ റസ്‌റ്റോറന്റുകള്‍ക്കു മുന്നിലോ വാഹനങ്ങളിലോ മസ്ജിദുകളിലോ ഇഫ്താര്‍ ഭക്ഷണ വിതരണത്തിന് വിലക്ക്
-ഇഫ്താര്‍ ഭക്ഷണത്തിന് സ്‌പെഷ്യല്‍ ഓഫര്‍ പരസ്യം പാടില്ല
-സൗജന്യമായുള്ള ചാരിറ്റി ഭക്ഷണ വിതരണം ഔദ്യോഗിക ചാരിറ്റി സംഘടനകള്‍ വഴി മാത്രം

അജ്മാന്‍
-റമദാന്‍ ടെന്റുകളുടെ അനുമതി റദ്ദാക്കി
-രജിസ്റ്റര്‍ ചെയ്ത ചാരിറ്റികള്‍ക്ക് ഇഫ്താര്‍ ഭക്ഷണം സുരക്ഷിതമായ രീതിയില്‍ വിതരണം ചെയ്യാം
-അസര്‍ നമസ്‌കാരത്തിന് ശേഷം ആരംഭിക്കുന്ന ഭക്ഷണ വിതരണം മഗ്രിബിന് ഒരു മണിക്കൂര്‍ മുമ്പ് അവസാനിക്കണം.

റാസല്‍ ഖൈമ
-റസ്റ്റോറന്റുകളുടെ അകത്തോ പരിസരത്തോ ഇഫ്താര്‍ ഭക്ഷണ വിതരണം അനുവദിക്കില്ല
-മസ്ജിദിന് പുറത്ത് ഇഫ്താര്‍ ടെന്റ് പാടില്ല
-വീടുകള്‍ക്കു പുറത്തും ഭക്ഷണവിതരണം അനുവദിക്കില്ല
-ലേബര്‍ ക്യാംപുകളില്‍ ഭക്ഷണം വിതരണം ചെയ്യാം. എന്നാല്‍, അവ ശരിയായ രീതിയില്‍ പെട്ടികളിലോ ബാഗുകളിലോ അടച്ചു വേണം നല്‍കാന്‍
-ഒത്തുചേരലുകള്‍ അനുവദിക്കില്ല
-രണ്ട് മീറ്റര്‍ അകലം പാലിക്കണം

ഉമ്മുല്‍ ഖുവൈന്‍
-ഖുര്‍ആന്‍ മറ്റ് സമ്മാനങ്ങള്‍ എന്നിവ വിതരണം ചെയ്യരുത്
-വീടുകളിലെ സന്ദര്‍ശനവും കുടുംബ ഒത്തുചേരലുകളും നിരോധിച്ചു
-ഭക്ഷണം കൈമാറുകയോ വിതരണം ചെയ്യുകയോ അരുത്
-ഇഫ്താര്‍, വാണിജ്യ റമദാന്‍ ടെന്റുകള്‍ക്ക് വിലക്ക്
-ലേബര്‍ ക്യാംപുകളില്‍ അംഗീകൃത ഏജന്‍സികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാം.
-യാചന ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here