യുഎഇയില്‍ 24 മണിക്കൂറിനിടെ 1007 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരാള്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു. ആകെ 399 പേരാണ് യുഎഇയില്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. ആകെ രോഗികളുടെ എണ്ണം 78,849 ആയി. അതേ സമയം, 24 മണിക്കൂറിനിടെ 521 പേര്‍ കോവിഡ് മുക്തരായി. 68,983 പേരാണ് രാജ്യത്ത് ഇതിനകം രോഗമുക്തി നേടിയത്.

കുട്ടികളെ സ്കൂളിൽ എത്തിക്കുകയും തിരിച്ചു വിളിക്കുകയും ചെയ്യുന്ന രക്ഷിതാക്കൾ സ്കൂളിനകത്തേക്കു പ്രവേശിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള നടപടി കർശനമായി പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടികൾ സ്കൂളിന് പുറത്ത് എത്തും വരെ അകലം പാലിച്ചു നിൽക്കണം. സ്വന്തം വാഹനത്തിൽ മക്കളെ സ്കൂളിൽ എത്തിക്കുന്നവർ അടുത്ത പ്രദേശത്തുള്ള കുട്ടികളെയും രക്ഷിതാക്കളെയും ഒരേ വാഹനത്തിൽ കൊണ്ടുവരുന്നതും വിപരീത ഫലമുണ്ടാക്കും.

യുഎഇയില്‍ ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ ആയിരത്തിന് മുകളിലെത്തി

കോവിഡ് മാനദണ്ഡം മറികടന്ന് കാർപൂളിങ് നടത്തുന്നത് അനുവദനീയമല്ലെന്നും പറഞ്ഞു. കുടുംബാംഗങ്ങൾ അല്ലാത്തവർ 3 പേരിൽ കൂടുതൽ ഒരു വാഹനത്തിൽ സഞ്ചരിക്കാൻ പാടില്ലെന്നും പറഞ്ഞു. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതും തിരിച്ചു വിളിക്കുന്നതും ഒരേ സമയത്ത് ആയതിനാൽ കൂട്ടംകൂടാൻ ഇടയുണ്ട്. ഇതൊഴിവാക്കാൻ ചില രക്ഷിതാക്കൾ അൽപം നേരത്തെ എത്തുന്നത് അകലം പാലിക്കാൻ സഹായിക്കും. നിലവിൽ ഓരോ ഡിവിഷനിലും കുറച്ച് വിദ്യാർഥികൾ മാത്രമാണ് സ്കൂളിൽ നേരിട്ട് പഠിക്കാനെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here