യുഎഇയില്‍ വ്യാഴാഴ്ച 1,401 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 1,374 പേര് രോഗമുക്തി നേടി. രാജ്യത്ത് മൂന്ന് പുതിയ കോവിഡ് മരണങ്ങള് കൂടി റിപോര്‍ട് ചെയ്യപ്പെട്ടു.
യുഎഇയില്‍ 5,51,430 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 5,31,459 പേര് രോഗമുക്തി നേടി. 1,642 കോവിഡ് മരണങ്ങളാണ് ഇതുവരെ റിപോര്‍ട് ചെയ്യപ്പെട്ടത്. യുഎഇയില്‍ നിലവില്‍ 18,329 കോവിഡ് രോഗികളാണുള്ളത്.