അബുദാബി: യു.എ.ഇയിൽ ഇന്ന് 635 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 35,192 ആയി. ഇന്ന് 2 പേർ മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 266 ആയി.

അതേ സമയം 406 പേർക്ക് ഇന്ന് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 18,338 ആയി. ജനങ്ങൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനം മൂലം താൽക്കാലികമായി നിർത്തി വെച്ച മെഡിക്കൽ സേവനങ്ങൾ പുനരാരംഭിക്കുന്നതായി ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മറ്റുള്ള ആശുപത്രി സേവനങ്ങളെല്ലാം നിർത്തി വെച്ചത്. നിലവിൽ രാജ്യത്തെ കോവിഡ് ബാധിതരിൽ 0.6 ശതമാനം രോഗികൾക്ക് മാത്രമാണ് ICU പോലുള്ള സേവനങ്ങൾ ആവശ്യമായിട്ടുള്ളത്, അതുകൊണ്ടു തന്നെ മറ്റു മെഡിക്കൽ സേവനങ്ങൾ തുടരുന്നതിന് തടസ്സങ്ങളില്ലെന്നും അതോറിറ്റി അറിയിച്ചു.

ആസ്​റ്റർ ഡി.എം ഹെൽത്​ കെയർ ദുബായ് മുഹൈസിനയിൽ സജ്ജമാക്കിയ 50 കിടക്കകളുള്ള ആസ്​റ്റർ ക്രിറ്റിക്കൽ കെയർ ഹോസ്​പിറ്റൽ കോവിഡ് 19 കമാൻറ്​ ആൻറ്​ കൺട്രോൾ സെന്റർ ചെയർമാനും, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻറ്​ ഹെൽത്ത്​ സയൻസസ് (എം.ബി.ആർ.യു) വൈസ് ചാൻസലറുമായ ഡോ. ആമിർ അഹ്മദ് ഷരീഫ്, ലത്തീഫ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. മുന തഹ്ലക്ക് എന്നിവർ ചേർന്ന്​ ഉദ്​ഘാടനം ചെയ്​തു.

കോവിഡിന്റെ സാഹചര്യത്തിൽ ഷാർജയിൽ അടച്ചിട്ടിരിക്കുന്ന പള്ളികൾ തുറക്കുന്നതിന്റെ ഭാഗമായി സ്റ്റെറിലൈസേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. പള്ളികളിൽ വിശ്വാസികൾ കൂട്ടമായി പ്രാർത്ഥനയ്‌ക്കെത്താനുള്ള സാധ്യതയാണുള്ളത്. അതുകൊണ്ടു തന്നെ സുരക്ഷാ മുൻകരുതലുകൾ ഉറപ്പു വരുത്തേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here